കുന്നിറങ്ങി ഗേറ്റ് കഴിഞ്ഞു വരുമ്പോള്‍ ഇസ്തിരി പീടിക ,
അത് കഴിഞ്ഞാല്‍ ''കേളൂസ്'' . അവിടെ രാവിലെ മുട്ട റോസ്റ്റും
പൊറാട്ടയും കിട്ടും . അല്ലെങ്കില്‍ പുട്ടും പഴവും .അവിടെ
നിന്നിറങ്ങി ഇടത്തോട്ട് തിരിഞ്ഞാല്‍ അല്പം മുമ്പോട്ടു
നടക്കുമ്പോള്‍ ഒരുപാട് കഥകള്‍ പറയുന്ന ''ലോട്ടസ് വ്യു ''
അതിന്റെ മുമ്പിലാണ് ഹരിയുടെ വീട് . അവിടെനിന്നു
വലത്തോട്ടു തിരിഞ്ഞു ഇടവഴിയിലൂടെ നടന്നാല്‍ കൊന്തനാരി
എത്തും . കൊന്തനാരി യില്‍ ഒരു ചായപീടികയും ഒരു
പട്ട കടയും .പട്ട കടയില്‍ പുഴുങ്ങിയ മുട്ടയും ചേര്‍ത്ത് കഴിക്കാന്‍
ക്രഷ് എന്ന് പറയുന്ന ഒരു ഓറഞ്ച് നിറമുള്ള ഒരു കുപ്പി വെള്ളവും .
ഇതല്ലാതെ ഒരു സിനിമ കൊട്ടകയുമുണ്ട്.
ഞാനും സണ്ണിയും ഷാജനും ഈരണ്ടെണ്ണം വീശി ,കളിക്കുന്ന സിനിമ
ഷോണ്‍ connery യുടെ "" ദി റോക്ക് "". ഒരു ജയില്‍ ചാട്ട കഥ .
ഓരോ dialog പറയുമ്പോളും സണ്ണി യുടെ തല എന്റെ അടുത്തോട്ടു
ചായുന്നു .പരിവര്‍ത്തനം ചെയ്തു ഞാന്‍ തളരുന്നു . he is watching the
movie with ''keen interest ''.എനിക്കാണെങ്കില്‍ സിനിമ കാണാന്‍
പറ്റുന്നുമില്ല .
അവസാനം ഞാന്‍ പറയുന്നു ,അവന്റെ ചെവിയില്‍ '' ഒന്ന് വെറുപ്പിക്കാതെ
ഇരിക്കാമോ ?" സിനിമ കഴിയുന്നത് വരെ അവന് പിന്നെ മിണ്ടിയില്ല .
കുത്തി വീര്‍ത്ത മോന്തയുമായ് തിരിച്ചു ലോട്ടസ് വ്യു '' വരെ
അതിന്റെ ഇടങ്ങേര് അവന് തീര്‍ത്തു . അത് വേറൊരു കഥ