Thursday, June 3, 2021

 അനിവാര്യമായ അകലങ്ങളിലേക്ക് നീ പോകുന്നത് ഞാന്‍ അറിഞ്ഞിരുന്നു .എന്റെ 

മുന്തിരിതോപ്പുകളില്‍ നീ പടര്‍ത്തിയ വള്ളികള്‍ കാറ്റിലാടുകയും,പൂക്കുകയും 

ചെയ്യുമ്പോള്‍ അവയെ തഴുകി വരുന്ന കാറ്റില്‍,  നിന്റെ 

ഗന്ധം എന്നെ തേടിയെത്തുന്നു.


 അടങ്ങാത്ത ആവേശത്തിന്റ ലഹരിയിൽ നമ്മൾ ഒഴുകി നടന്ന വഴികൾ, കാടുകൾ, മലകൾ,പുൽമെടുകൾ  വിഭാതങ്ങൾ, സന്ധ്യകൾ, ഓർക്കുമ്പോൾ അത്ഭുതം തോന്നുന്ന നീണ്ട യാത്രകൾ, "അന്നത്തെ അന്തമില്ലായ്ക "എന്നു നീ പറഞ്ഞോഴിയുമ്പോൾ, നിന്റെ കണ്ണുകളിലെ നക്ഷത്രങ്ങൾ, നിന്റെ നിശ്വാസങ്ങളിലെ ഊഷരത, ഞാൻ വീണ്ടും വീണ്ടും തേടുന്നു.


നിന്റ മാറിടത്തിന്റ ഭാരം, എന്റെ നെഞ്ചിലമർന്നപ്പോൾ, എന്റെ കണ്ണുകൾ നിന്റെ മുഖം കൊണ്ടു മറച്ചപ്പോൾ, നീ എന്നോട് പറഞ്ഞു, നിന്റെ വേദനകൾ, വിഹ്വലതകൾ പൊട്ടി ഒലിച്ചു തീർന്നെന്നും.പിന്നെ  കനത്ത മഴക്ക് ശേഷമുള്ള ശാന്തത പോലെ നീ തളർന്നുറങ്ങി. അപ്പോഴും നിന്റ കൈകൾ എന്നെ ചുറ്റി വരിഞ്ഞിരുന്നു.

Tuesday, May 1, 2012

THE ROCK


കുന്നിറങ്ങി  ഗേറ്റ് കഴിഞ്ഞു വരുമ്പോള്‍ ഇസ്തിരി പീടിക ,
അത് കഴിഞ്ഞാല്‍ ''കേളൂസ്'' . അവിടെ രാവിലെ മുട്ട റോസ്റ്റും
പൊറാട്ടയും കിട്ടും . അല്ലെങ്കില്‍ പുട്ടും പഴവും .അവിടെ
നിന്നിറങ്ങി  ഇടത്തോട്ട്  തിരിഞ്ഞാല്‍ അല്പം മുമ്പോട്ടു
നടക്കുമ്പോള്‍ ഒരുപാട് കഥകള്‍ പറയുന്ന ''ലോട്ടസ്  വ്യു ''
അതിന്റെ  മുമ്പിലാണ്  ഹരിയുടെ വീട് . അവിടെനിന്നു
വലത്തോട്ടു  തിരിഞ്ഞു ഇടവഴിയിലൂടെ നടന്നാല്‍ കൊന്തനാരി
എത്തും . കൊന്തനാരി യില്‍  ഒരു ചായപീടികയും ഒരു
പട്ട കടയും .പട്ട കടയില്‍ പുഴുങ്ങിയ മുട്ടയും ചേര്‍ത്ത്  കഴിക്കാന്‍
ക്രഷ്  എന്ന് പറയുന്ന ഒരു ഓറഞ്ച് നിറമുള്ള ഒരു കുപ്പി വെള്ളവും .
ഇതല്ലാതെ ഒരു സിനിമ കൊട്ടകയുമുണ്ട്.

ഞാനും സണ്ണിയും ഷാജനും ഈരണ്ടെണ്ണം വീശി ,കളിക്കുന്ന സിനിമ
ഷോണ്‍ connery  യുടെ  "" ദി റോക്ക് "". ഒരു ജയില്‍ ചാട്ട കഥ .
ഓരോ dialog  പറയുമ്പോളും സണ്ണി യുടെ തല എന്റെ  അടുത്തോട്ടു
ചായുന്നു .പരിവര്‍ത്തനം ചെയ്തു ഞാന്‍ തളരുന്നു . he is  watching  the
movie  with  ''keen interest ''.എനിക്കാണെങ്കില്‍  സിനിമ കാണാന്‍
പറ്റുന്നുമില്ല .
അവസാനം ഞാന്‍ പറയുന്നു ,അവന്റെ ചെവിയില്‍ '' ഒന്ന്  വെറുപ്പിക്കാതെ
ഇരിക്കാമോ ?" സിനിമ കഴിയുന്നത്  വരെ അവന്‍ പിന്നെ മിണ്ടിയില്ല .
കുത്തി വീര്‍ത്ത മോന്തയുമായ്  തിരിച്ചു  ലോട്ടസ്  വ്യു '' വരെ
അതിന്റെ ഇടങ്ങേര്‍ അവന്‍ തീര്‍ത്തു . അത് വേറൊരു കഥ

Friday, April 20, 2012

മഴ


മഴ പെയ്യുന്ന രാവുകളില്‍ ,ആദ്യത്തെ ഇടി വെട്ടുമ്പോള്‍ പോകുന്ന കറന്റ്  പിന്നെ എത്തിനോക്കുന്നത്
ദിവസങ്ങള്‍ക്കു ശേഷം.കൂരിരുട്ടില്‍ ഊക്കന്‍ മഴയുടെ പേടിപ്പിക്കുന്ന ആരവത്തില്‍
ഉറങ്ങാന്‍ കിടക്കുമ്പോള്‍ കേട്ട കഥ കളിലെല്ലാം ഭീതിദമായ അനുഭവത്തിന്റെ
നെടുവീര്‍പ്പുകള്‍ ............. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വീണ മരങ്ങളുടെ കണക്കുകളും
കുളത്തിലും,കിണറ്റിലും വെള്ളം കയറിയതിന്റെ ആശ്വാസങ്ങളും. വെള്ളപ്പൊക്കം
എനിക്കന്യമായിരുന്നു വേനല്‍  തുടങ്ങുമ്പോള്‍ തന്നെ എത്തുന്ന ജലക്ഷാമം ,കുളിക്കാന്‍
ചെല്ലുമ്പോള്‍ ദിവസം തോറും പൊങ്ങിവരുന്ന കുളപ്പടവുകളില്‍ കൂടിവരുന്ന പായലിന്റെ
പച്ചപ്പും നോക്കിയിരിക്കുമ്പോള്‍ തുടങ്ങുന്ന മഴക്കുവേണ്ടിയുള്ള  കാത്തിരിപ്പ് .
മഴത്തുള്ളികള്‍ മുഖത്ത് വീഴുമ്പോള്‍ ,മഴയില്‍ നനഞ്ഞു നടക്കുമ്പോള്‍ അമ്മ
കാണാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു  

Tuesday, April 17, 2012

പ്രണയലേഖനങ്ങള്‍


സെക്കന്റ്‌ പീരീഡ്‌ കട്ട്‌ ചെയ്തു പ്രിന്സിപളിന്റെ രൂമിനടുത്തെക്ക്  നടക്കുമ്പോള്‍
കോണിപ്പടിയിലും വരാന്തയിലുമായി ആകാംഷഭരിതമായ മുഖങ്ങള്‍ . കൂടെയുണ്ടായിരുന്ന
സണ്ണി കൈ മുറുകെപ്പിടിച്ചു പറഞ്ഞു .."വാ." ഒരു കെട്ട് കത്തുകള്‍ ലെറ്റര്‍ ബോക്സ്‌ ഇല്‍ ഇട്ട പോസ്റ്മന്‍
പിന്‍ വങ്ങുമ്പോള്‍ പ്രതീക്ഷഭരിതമായ കണ്ണുകള്‍ നീളുന്നു . അകത്തുകടന്ന സണ്ണി കനം കൂടിയ
കുറച്ചു കവറുകള്‍ പോക്കുന്നു ,അവനവനു വന്ന കത്തുകള്‍ നോക്ക്കുന്ന പോലെ എടുത്തു നടക്കുന്നു
താഴെ ആള്‍  താമസമില്ലാത്ത ലേഡീസ് ഹോസ്റെലിന്റെ പിറകിലെ ചെമ്പകത്തിന്റെ താഴെ
നിന്ന് കത്തുകല്‍ പൊട്ടിച്ചു വായിക്കുന്നു .തിരികെ ഹോസ്റ്റലില്‍ ചെന്ന് ഈ കത്തുകളില്‍   നിന്നും
കടമെടുത്ത വാക്കുകളുമായി സണ്ണിയുടെ ഹംസം അവന്റെ ദമയന്തിയെ തേടി പറന്നു പറന്നു
പോകുന്നതും ഒരു കുത്തുപോലെ ഇല്ലാതാകുന്നതും കലാമണ്ഡലം ഗോപി നോക്കി നില്‍ക്കുന്നു
 

Sunday, April 15, 2012

may flowers

 പുതിയ ബ്രാഞ്ചില്‍ ചര്‍ജെടുത്തിട്ട്  ഒരാഴ്ച്ച ആയിക്കാണണം ,ഏതോ ഒരു മീട്ടിങ്ങ്ന്നായി
ഞാന്‍ ചാടിയിറങ്ങുമ്പോള്‍  ലങ്ടിങ്ങില്‍ തലയുയര്‍ത്തി അവള്‍ കയറി വരുന്നുണ്ടായിരുന്നു .
 ""സര്‍ ,ഞാന്‍ ......" അവള്‍ പരിചയപ്പെടുത്തി.
നല്ല ഇംഗ്ലീഷ് , വെല്‍ educated  ഞാന്‍ വിചാരിച്ചു , Damn ഇപ്പൊ തന്നെ ലേറ്റ് ആയി എന്ന് പറയാന്‍ വന്ന  ഞാന്‍ നിര്‍ത്തി . 
പുതിയ മാനേജര്‍ അല്ലെ ? അവള്‍ ചിരപരിചിതയെപ്പോലെ ചിരിച്ചുകൊണ്ട് ചോദിച്ചു .
എവിടെയോ ഒരു ചിരപരിചിത ഭാവം 
"തെക്കത്തി,  ഞാന്‍ ഇതെത്ര കണ്ടതാ ? .....'  ഞാന്‍ മനസ്സില്‍ പറഞ്ഞു.

'ട്രാന്‍സ്ഫര്‍ ആയിപ്പോയ പഴയ മാനേജര്‍ ലോണ്‍ പാസ്സാക്കിയിരുന്നു പക്ഷെ തരുന്നതിന്റെ മുമ്പേ
അയാളെ ട്രാന്‍സ്ഫര്‍ ആക്കി .'' അവള്‍ പിന്നെയും മൊഴിഞ്ഞു
തെണ്ടി , ഞാന്‍ മനസ്സില്‍ പറഞ്ഞു  അവന്‍ കിട്ടിയ കടലാസ്സെല്ലാം വാരിക്കെട്ടി അവളോടുപരഞ്ഞുകാന്നും
'' എല്ലാം ശരിയാക്കിയിട്ടുണ്ട്  പുതിയ മാനേജര്‍ വന്നാലുടനെ വാങ്ങിക്കൊള്ളു ''

Sunday, February 10, 2008